ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ കേരളപ്പിറവി - മാതൃഭാഷാ ദിനാഘോഷങ്ങൾ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ അരങ്ങേറി. ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബിനോയ് ജോബ് മുഖ്യാതിഥിയും മാധ്യമപ്രവർത്തകൻ നിഷാ പുരുഷോത്തമൻ, സംരംഭകനും ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ കെ. ആർ. മനോജ്, പത്രപ്രവർത്തക യൂണിയൻ ഡൽഹി സെക്രട്ടറി ഡോ. ഡി. ധനസുമോദ് തുടങ്ങിയവർ വിശിഷ്ടാതിഥികളായിരുന്നു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറിയും പ്രോഗ്രാം കൺവീനറുമായ പി.എൻ. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു. ഡിഎംഎ കേന്ദ്ര നിർവാഹക സമിതി അംഗവും മലയാളം മിഷൻ ജോയിന്റ് സെക്രട്ടറിയുമായ സുജാ രാജേന്ദ്രൻ മലയാള ഭാഷാ പ്രതിജ്ഞ ചൊല്ലി.